സ്കൂളുകളിലും രക്ഷയില്ലാതെ കുരുന്നുകള്‍. അഞ്ചുവയസുകാരിയെ ക്ളാസ്മുറിയില് സ്കൂള്‍ ജീവനക്കാരന് പീഡിപ്പിച്ചു. ഡല്‍ഹി ഷാദ്രയിലെ ടാഗൂര്‍ പബ്ളിക് സ്കൂളിലെ വിദ്യാര്‍ഥിയെയാണ് നാല്‍പ്പതുവയസുകാരനായ വികാസ് പീഡിപ്പിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. പുറത്തു പറയരുതെന്ന് പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തിയതായും പൊലീസ് പറഞ്ഞു. മൂന്നുമണിയോടെ വീട്ടിലെത്തിയ കുട്ടി അമ്മയോടാണ് വിവരം പറയുന്നത്. സംഭവം അപമാനകരമാണെന്നും ഒരുതരത്തിലും വച്ചു പൊറുപ്പിക്കില്ലെന്നും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ സ്കൂളുകള്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കുമെന്നും മുഖ്യമന്ത്രി അരവിന്ദ്് കേജ്്രിവാള് ട്വിറ്ററില്‍ കുറിച്ചു. സംഭവത്തില്‍ സര്‍ക്കാര്‍ മജിസ്ട്രേറ്റ്തല അന്വേഷണം പ്രഖ്യാപിച്ചു.
Advertisement