ആലപ്പുഴ ഹരിപ്പാട് വീട്ടില്‍കയറി യുവാവിനെ വെട്ടിക്കൊന്നു. അരണപ്പുറം കറുകതറയില്‍ കുട്ടന് എന്ന ലിജോ വര്‍ഗീസാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 11 മണിയോടെയാണ് അക്രമം ഉണ്ടായത്. മുഖംമൂടിയിട്ട് എത്തിയ എട്ടംഗസംഘമാണ് വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്. തടയാന്‍ ശ്രമിച്ച ലിജോയുടെ രണ്ടു സഹോദരങ്ങള്‍ക്കും ഒരു ബന്ധുവിനും പരുക്കേറ്റു. ഇവരെ വണ്ടാനം മെഡിക്കല്‍കോളജ് ആശുപത്രിയിലേക്ക് മാറ്റി. മുന്‍വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് അറിയിച്ചു. പ്രതികള്‍ക്കായി ഹരിപ്പാട് പൊലീസ് അന്വേഷണം ആരംഭിച്ചു
Advertisement