റഫേല്‍ നദാല്‍ യു.എസ് ഓപ്പണ്‍ ഫൈനലില്‍. അര്‍ജന്റീനയുടെ യുവാന്‍ ഡെല്‍പോട്രോയെ സെമിയില്‍ തോല്പിച്ചു. ആദ്യ ഗെയിം ഡെല്‍പോട്രോ നേടിയെങ്കിലും തുടര്‍ന്നുള്ള മൂന്നു സെറ്റുകള്‍ നഡാല്‍ തിരിച്ചു പടിച്ചു. സ്കോര്‍ 4.6, 6.0, 6.3, 6.2. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയുടെ കെവിന് ആന്‍ഡേഴ്സനെ നേരിടും. സെമിയിലെ വാശിയോറിയെ പോരാട്ടത്തില്‍ സ്പെയിന്റെ പാബ്ലോ കരേനോ ബസ്റ്റയെ തോല്‍പ്പിച്ചാണ് കെവിന് ഫൈനലിലെത്തിയത്. യു.എസ് ഓപണ്‍ ഫൈനലില്‍ എത്തുന്ന ആദ്യ ദക്ഷിണാഫ്രിക്കന്‍ താരമാണ് കെവിന് ആന്ഡേഴ്സന്.
Advertisement