ഹരിയാനയിലെ ഗുരുഗ്രാമിലെ റയാന് ഇന്റനാഷണല്‍ സ്കൂളില്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ടതില്‍ പ്രതിഷേധം ശക്തം. മാതാപിതാക്കള്‍ സ്കൂളിനു മുന്നില്‍ പ്രതിഷേധപ്രകടനം നടത്തി. വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിടെ കൊലപ്പെടുത്തിയതെന്നു കരുതുന്ന സ്കൂള്‍ ബസ് ജീവനക്കാരനെ മാനേജ്മെന്റ് സംരക്ഷിക്കുകയാണെന്ന് മാതാപിതാക്കള്‍ ആരോപിച്ചു. സിബിഐ അന്വേഷണം വേണമെന്നും മാതാപിതാക്കള്‍ ആവശ്യപ്പെട്ടു. ഇതേ സ്കൂളിന്റെ ഡല്‍ഹി വസന്ത്്കുഞ്ചിലെ ക്യാംപസില്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ആറു വയസുകാരനെ സ്കൂളിലെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നെന്നും, കുട്ടികള്‍ക്ക് സംരക്ഷണം ഒരുക്കുന്നതില്‍ സ്കൂള്‍ മാനേജ്മെന്റിന്റെ ഭാഗത്ത് നിന്ന് തുടര്‍ച്ചയായി വീഴ്ചയുണ്ടാകുന്നുണ്ടെന്നും മാതാപിതാക്കള്‍ ആരോപിച്ചു.സംഭവത്തില്‍ മാതാപിതാക്കളെക്കൂടി ഉള്‍പ്പെടുത്തി ഡെപ്യൂട്ടി കമ്മീഷണര്‍ കമ്മിറ്റി രൂപീകരിച്ചു. ഇതിനിടെ സ്കൂള്‍ പ്രിന്‍സിപ്പലിനെ സസ്പെന്‍ഡ് ചെയ്തു
Advertisement