കരീബിയന്‍ ദ്വീപുകളില്‍ ദുരിതം വിതച്ച ഇര്‍മ ചുഴലിക്കാറ്റ് കൂടുതല്‍ ശക്തിയാര്‍ജിച്ച് യു.എസ്. തീരത്തേക്ക്. അമേരിക്കയിലെ ഫ്ലോറിഡയും സമീപ സംസ്ഥാനങ്ങളും ലക്ഷ്യമാക്കി നീങ്ങുന്ന കാറ്റിന്റെ വേഗം മണിക്കൂറില്‍ 270 കിലോമീറ്റര്‍ വരെയെത്താമെന്നാണ് മുന്നറിയിപ്പ്. നൂറ്റാണ്ടിലെ ഏറ്റവും വലിയ മുന്നൊരുക്കവും കുടിയൊഴിക്കലുമാണ് പല തീരമേഖലകളിലും നടത്തിയത്. കരയോടടുക്കുന്തോറും പ്രഹരശേഷി കൂടുന്ന വിഭാഗത്തില്‍പ്പെടുന്ന ചുഴലിക്കാറ്റാണ് ഇര്‍മ. ഒരുലക്ഷത്തിലേറെ പേരെ ഇതുവരെ മാറ്റി പാര്‍പ്പിച്ചു.
Advertisement