മെക്സിക്കോയില്‍ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 8.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 58 പേര് മരിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ഭൂകമ്പത്തെ തുടര്‍ന്ന് മെക്സിക്കോയുടെ തീരപ്രദേശങ്ങളില്‍ ശക്തമായ കടല്‍ക്ഷോഭവുമുണ്ട്. മെക്സിക്കോയുടെ തെക്കൻ തീരത്തുള്ള പിജിജിയാപന് 100 കിലോമീറ്റർ തെക്കു പടഞ്ഞാറായി 35 കിലോമീറ്റർ ആഴത്തിലാണു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. തീരമേഖലയിൽ നിന്നു ജനങ്ങളെ വ്യാപകമായി ഒഴിപ്പിച്ചു. മെക്സിക്കോ, ഗ്വാട്ടിമാല, എൽ സാൽവഡോർ, കോസ്റ്റ റിക്ക, നിക്കരാഗ്വ പാനമ, ഹോണ്ടുറാസ് എന്നിവിടങ്ങളിൽ സൂനാമി മുന്നറിയിപ്പു നൽകിയിരുന്നു. നിലവിൽ കിഴക്കൻ തീരത്തുനിന്നുള്ള കാത്യ ചുഴലിക്കൊടുങ്കാറ്റിന്റെ ഭീതിയിലാണു മെക്സിക്കോ. ഇതിനിടെയാണു വൻ ഭൂകമ്പം മെക്സിക്കോയെ പിടിച്ചുലച്ചിരിക്കുന്നത്.
Advertisement