മധുരയിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു. പരുക്കേറ്റ മറ്റ് രണ്ടുപേരുടെ നില ഗുരുതരമാണ്. നൂർജഹാൻ, മകൾ സജീന ഫിറോസ് , ചെറുമകൾ ഖദീജ ഫിറോസ്, നൂർജഹാന്റെ മറ്റൊരു മകളുടെ ഭർത്താവ് സജീദ് സലിം എന്നിവരാണ് മരിച്ചത്. സജീദാണ് കാറോടിച്ചിരുന്നത്. കൊല്ലം പള്ളിമുക്ക് സ്വദേശികളായ ഇവർ മധുരയിലെ കണ്ണാശുപത്രിയിൽ ചികില്‍സയ്ക്ക് പോവുകയായിരുന്നു. രാവിലെ ആറുമണിക്കാണ് വീട്ടിൽനിന്ന് ഇറങ്ങിയത്. മധുര എത്തുന്നതിന് മുമ്പ് തിരുമംഗലം കല്ലുപ്പട്ടിയിൽ ഉച്ചയോടെയായിരുന്നു അപകടം. ഒരു മാസം മുമ്പാണ് മരിച്ച സജീദിന്റെ വിവാഹം കഴിഞ്ഞത്. തിരുമംഗലം സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ കൊല്ലത്തുനിന്ന് ബന്ധുക്കൾ എത്തി ഏറ്റുവാങ്ങും.
Advertisement