കര്‍ണാടകയിലെ ശക്തമായ മഴയില്‍ മരം കടപുഴകി വീണു മൂന്നു പേർ മരിച്ചു. മൂന്നു മലയാളികൾക്ക് പരുക്കേറ്റു. പല ജില്ലകളിലും കനത്ത മഴ തുടരുകയാണ്. ബെംഗളൂരു നഗരത്തിൽ പെയ്ത മഴ രണ്ടുമണിക്കൂർ നീണ്ടുനിന്നു. താഴന്ന പ്രദേശങ്ങളിൽ വെള്ളം പൊങ്ങിയത് ഗതാഗത കുരുക്കിന് കാരണമായി. എന്നാൽ കർണാടകയിൽ കൊടുംകാറ്റ് ഉണ്ടായേക്കുമെന്ന സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണങ്ങൾ വ്യാജമെന്ന് സംസ്ഥാന ദുരന്ത നിവാരണ ദൗത്യസേന അറിയിച്ചു.
Advertisement