പുതുച്ചേരിയിലെ റിസോര്‍ട്ടില്‍ താമസിപ്പിച്ചിരുന്ന എം.എം.എല്‍എമാരെ ടി.ടി.വി.ദിനകരന് കര്‍ണാടകയിലേക്ക് മാറ്റി. കൂര്‍ഗിലെ സ്വകാര്യ റിസോര്‍ട്ടിലേക്കാണ് മാറ്റിയത്. ചൊവ്വാഴ്ച്ച പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ ചേരാനിരിക്കെയാണ് ദിനകരന്റെ നീക്കം. ഒപ്പമുണ്ടായിരുന്ന കമ്പം എം.എല്‍.എ ജക്കയ്യന്‍ എടപ്പാടി പക്ഷത്ത് എത്തിയതിനെ തുടര്‍ന്നാണ് ദിനകരന്, എം.എല്‍.എമാരെ മറ്റൊരു സ്ഥലത്തേക്ക് മാറ്റാന്‍ തീരുമാനിച്ചത്. എം.എല്‍.എമാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം രൂപപ്പെടുെമന്ന ആശങ്കയും ദിനകരനുണ്ട്.
അതേ സമയം മുഖ്യമന്ത്രിക്കുള്ള പിന്തുണ പിന്‍വലിച്ച എം.എല്‍.എമാരോട് നേരിട്ട് ഹാജരായി വിശദീകരണം നല്കാന് സ്പീക്കര്‍ നിര്‍ദേശിച്ചു. നേരത്തെ നല്കിയ കാരണംകാണിക്കല്‍ നോട്ടിസിന് ജക്കയ്യന്‍ ഒഴികെയുള്ള എം.എല്‍.എമാര്‍ മറുപടി നല്‍കിയിരുന്നില്ല. ഇതിനെതുടര്‍ന്നാണ് ബാക്കിയുള്ള പതിനെട്ട് എം.എല്‍.എമാര്‍ നേരിട്ട് ഹാജരാകണമെന്ന് കാണിച്ച് സ്പീക്കര്‍ നോട്ടിസ് നല്‍കിയത്. സ്വതന്ത്ര എം.എല്‍.എ കരുണാസ് അടക്കമുള്ള മൂന്ന് എം.എല്‍.എമാര്‍ ഇന്നലെ പിന്തുണ പിന്‍വലിച്ചിരുന്നു.