വിയ്യൂര്‍ ജയിലില്‍ നിന്ന് ആലുവ സബ് ജയിലിലേക്കോ കാക്കനാട് ജില്ലാ ജയിലിലേക്കോ മാറ്റണമെന്ന് പള്‍സര്‍ സുനി കോടതിയില്‍. വിയ്യൂരിലെ വൈദ്യപരിശോധനാ സംവിധാനം തൃപ്തികരമല്ലെന്നാണ് പള്‍സര്‍ സുനിയുടെ പരാതി. മുതിര്‍ന്ന നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ റിമാന്‍ഡ് കാലാവധി അവസാനിച്ചതോടെ എറണാകുളം സിജെഎം കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ജയില്‍മാറ്റം ആവശ്യപ്പെട്ടത്. പള്‍സര്‍ സുനിയുടെ ജാമ്യപേക്ഷയും , ജയില്‍ മാറ്റത്തിനുള്ള അപേക്ഷയും കോടതി പതിനാലാം തീയതി പരിഗണിക്കും. പള്‍സര്‍ സുനിയുടെ റിമാന്‍ഡ് ഈമാസം 22 വരെ നീട്ടി. അതേസമയം കേസില്‍ നാദിര്‍ഷായ്ക്ക് പങ്കുണ്ടോയെന്ന് വി.ഐ.പി പറയട്ടെയെന്ന് പള്‍സര്‍ സുനി മാധ്യമങ്ങളോട് പ്രതികരിച്ചു.
Advertisement