അനിതയുടെ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും നീറ്റ് പരീക്ഷ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് നടത്തുന്ന പ്രതിഷേധം തമിഴ്നാട്ടില്‍ തുടരുന്നു. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ക്യാംപസുകളിലടക്കം സമരങ്ങള്‍ നടക്കുകയാണ്. ഡി.എം.കെ വര്‍ക്കിങ്ങ് പ്രസിഡന്റ് എം.കെ.സ്റ്റാലിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷപാര്‍ട്ടികളുടെ പ്രതിഷേധയോഗം ഇന്ന് വൈകുന്നേരം അഞ്ചിന് തിരുച്ചിറപ്പള്ളിയില്‍ നടക്കും. ഡി.എം.കെയെ കൂടാതെ കോണ്‍ഗ്രസ്, സി.പി.എം, സി.പി.ഐ, വി.സി.കെ, മുസ്്ലിം ലീഗ് തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളാണ് പ്രതിഷേധത്തില്‍ പങ്കുചേരുന്നത്. നീറ്റിനെതിരായ സമരം പ്രതിപക്ഷം കൂടി ഏറ്റെടുക്കുന്നതോടെ വരും ദിവസങ്ങളില്‍ ശക്തമാകാനാണ് സാധ്യത. ടി.ടി.വി.ദിനകരന്റെ നേതൃത്വത്തിലുള്ള പ്രതിഷേധമാര്‍ച്ച് നാളെ ചെന്നൈയില്‍ നടക്കും.
Advertisement