മൂന്ന് സ്വാശ്രയ കോളജുകളിലേക്ക് പ്രവേശനം നേടിയ നാനൂറ് വിദ്യാര്‍ഥികളുടെ ഭാവി ഇന്നറിയാം. പ്രവേശനം നിഷേധിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ സ്വാശ്രയ കോളജുകള്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജി സുപ്രീംകോടതി പരിഗണിക്കും. വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായ നിലപാടാകും സംസ്ഥാനസര്‍ക്കാര്‍ സ്വീകരിക്കുക.
തൊടുപുഴ അല്‍ അസ്ഹര്‍, കല്പറ്റ ഡി.എൡം, അടൂര്‍ മൗണ്ട് സിയോന്‍ എന്നീ കോളജുകളുടെ റിട്ട് ഹര്‍ജികളാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. മതിയായ അടിസ്ഥാനസൗകര്യമുണ്ടായിട്ടും ഈ വര്‍ഷത്തെ പ്രവേശനത്തിന് അനുമതി നിഷേധിച്ച ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന്റെ നടപടി റദ്ദാക്കണമെന്നാണ് കോളജുകളുടെ ആവശ്യം.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചില്‍ നിന്നുണ്ടായ വിധി സ്വാശ്രയകോളജുകള്‍ ചൂണ്ടിക്കാണിക്കും. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അല്‍ അസ്ഹറിലും ഡിഎൡമ്മിലും നൂറ്റിയന്പത് വീതവും മൗണ്ട് സിയോനില്‍ നൂറ് വിദ്യാര്‍ഥികളുമാണ് പ്രവേശനം നേടിയത്. എന്നാല്‍, ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ മൂന്ന് കോളജുകളിലെയും പ്രവേശനം സുപ്രീംകോടതി റദ്ദാക്കി. ഇതേ തുടര്‍ന്നാണ് ചീഫ് ജസ്റ്റിസിന്റെ അനുമതിയോടെ കോളജുകള്‍ റിട്ട് ഹര്‍ജി സമര്‍പ്പിച്ചത്.