മനോരമ ലോക സീനിയർ ബാഡ്മിന്റൻ ചാംപ്യൻഷിപ്പിനു മുന്നോടിയായുള്ള റോഡ് ഷോ ത്യശൂർ ജില്ലയിൽ പര്യടനം നടത്തി. സിറ്റി പൊലീസ് കമ്മിഷണർ രാഹുൽ ആർ നായരും മുൻ ഇന്ത്യൻ ഗോളി വിക്ടർ മഞ്ഞിലയും റോഡ് ഷോ ഫ്ളാഗ് ഓഫ് ചെയ്തു. മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റർ പി.എ.കുര്യാക്കോസ് ചാംപ്യൻഷിപ്പിന്റെ വിശദാംശങ്ങൾ വിവരിച്ചു. തിങ്കളാഴ്ച തുടങ്ങുന്ന ചാംപ്യൻഷിപ്പിൽ 35 രാജ്യങ്ങളിൽ നിന്നായി 655 പേർ പങ്കെടുക്കും.
Advertisement