ഇന്ത്യൻ ഓഹരിവിപണിയിൽ നേരിയനേട്ടം. സെൻസെക്സ് 25പോയന്റ് കൂടി മുപ്പത്തിയൊരായിരത്തി അറുന്നൂറ്റി എൺപത്തിയെട്ടിലും, ദേശിയസൂചികയായ നിഫ്റ്റി 5പോയന്റ് നേട്ടത്തിൽ 9935ലും വ്യാപാരം നിർത്തി. ഭാരതിഎയർടെൽ, എച്ച്.ഡി. എഫ്. സി, വിപ്രോ തുടങ്ങിയ കമ്പനികൾ നേട്ടമുണ്ടാക്കി. ബിപിസിഎൽ, പവർഗ്രിഡ്, ഇൻഫോസിസ് കമ്പനികൾ നഷ്ടംനേരിട്ടു. രാജ്യാന്തര വിപണിയിലെ നേട്ടം ഏഷ്യൻമാർക്കറ്റിലും പ്രതിഫലിച്ചു. എന്നാൽ ജപ്പാന്റെ നിക്കി വൻനഷ്ടം രേഖപ്പെടുത്തി. അതേസമയം, രാജ്യാന്തര മാർക്കറ്റിൽ രൂപയുടെ മൂല്യം വീണ്ടുംഉയർന്നു. ഡോളറിനെതിരെ 63രൂപ 86പൈസയാണ് ഇന്നത്തെ ശരാശരി വിനിമയനിരക്ക്
Advertisement