കോട്ടയം ∙ സിഎസ്ഐ സഭ പുതുതായി രൂപീകരിച്ച കൊല്ലം കൊട്ടാരക്കര മഹായിടവകയുടെ പ്രഥമ ബിഷപ്പായി സിഎസ്ഐ മധ്യകേരള മഹായിടവക വൈദിക സെക്രട്ടറിയും കഞ്ഞിക്കുഴി അസൻഷൻ ചർച്ച് വികാരിയുമായ റവ. ഡോ. ഉമ്മൻ ജോർജ് തിരഞ്ഞെടുക്കപ്പെട്ടു. ചെന്നൈയിൽ സി എസ് ഐ സിനഡ് ആസ്ഥാനത്ത് മോഡറേറ്റർ ബിഷപ്പ് തോമസ് കെ. ഉമ്മന്റെ അധ്യക്ഷതയിൽ കൂടിയ സമിതിയാണു റവ. ഡോ. ഉമ്മൻ ജോർജിനെ ബിഷപ്പായി തിരഞ്ഞെടുത്തത്. നിയുക്ത ബിഷപ്പിന്റെ സ്ഥാനാഭിഷേകം 10ന് 3.30ന് കൊല്ലം സിഎസ്ഐ കത്തീഡ്രലിൽ മോഡറേറ്റർ ബിഷപ് തോമസ് കെ. ഉമ്മന്റെ മുഖ്യകാർമ്മികത്വത്തിൽ നടക്കും.
Advertisement