കോഴിക്കോട് സരോവരം പാര്‍ക്കില്‍ സദാചാര വിലക്ക്. പാര്‍ക്കില്‍ ഒന്നിച്ചിരുന്നതിന് സെക്യൂരിറ്റി ജീവനക്കാര്‍ ഇറക്കിവിട്ടതായി കോളേജ് വിദ്യാര്‍ഥികളുടെ പരാതി. തൃശൂര്‍ കേരള വര്‍മ കോളേജിലെ വിദ്യാര്‍ഥികളാണ് നടക്കാവ് പൊലീസിന് പരാതി നല്‍കിയത്
പാര്‍ക്കില്‍ കനാലിനോട് ചേര്‍ന്ന നടവഴിയില്‍ ഇരിക്കുകയായിരുന്ന വിദ്യാര്‍ഥികളെയാണ് സെക്യൂരിറ്റി ജീവനക്കാര്‍ ചേര്‍ന്ന് ഇറക്കിവിടാന്‍ ശ്രമിച്ചത്. വിദ്യാര്‍ഥികള്‍ പുറത്ത് വിട്ട ഫെയ്സ്ബുക്ക് ലൈവ് ദൃശ്യങ്ങളില്‍ ഇക്കാര്യംവ്യക്തമാണ്.
ചുറ്റുംകൂടിയവര്‍ േകട്ട് നില്‍ക്കെയായിരുന്നു പാര്‍ക്ക് ജീവനക്കാരുടെ അസഭ്യവര്‍ഷം. സെക്യൂരിറ്റി ജീവനക്കാരുടെ സദാചാര വിലക്ക് കാരണം പാര്‍ക്കിലെത്തുന്നവര്‍ കുടുംബങ്ങള്‍ പോലും മടങ്ങിപ്പോവുകയാണെന്നും പരാതി ഉണ്ട്.