ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിനെക്കുറിച്ച് മോശമായി എഴുതിയതാണ് ഗൗരി ലങ്കേഷിന്റെ വധത്തിന് പ്രേരണയായതെന്ന് സൂചിപ്പിച്ച് കര്‍ണാടയിലെ ബിജെപി എംഎല്‍എ. അങ്ങനെ എഴുതിയില്ലായിരുന്നെങ്കില്‍ ഗൗരി ഇപ്പോഴും ജീവിച്ചിരുന്നേനെയെന്ന് ശൃംഗേരി എംഎല്‍എ ഡി.എന്‍.ജീവന്‍രാജ് പറഞ്ഞു.
ബിജെപിയുടെ ചലോ മംഗളുരു റാലിയെ ചിക്കമംഗളുരുവില്‍ അഭിസംബോധന ചെയ്യുകയായിരുന്നു എംഎല്‍എ. കൊലപാതകത്തില്‍ ആര്‍എസ്എസിന്റെ പങ്ക് തെളിയിക്കുന്നതാണ് ജീവന്‍രാജിന്റെ പ്രസ്താവനയെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചു.