ഗൗരി ലങ്കേഷിന്റെ കൊലക്കേസില്‍ പൊലീസ് അന്വേഷണം തീവ്ര ഹിന്ദുത്വ സംഘടനകളെയും മാവോയിസ്റ്റുകളെയും കേന്ദ്രീകരിച്ച്. അയല്‍വാസികളെ ചോദ്യം ചെയ്യുന്ന പൊലീസ് ഗൗരി ലങ്കേഷ് വരുന്ന വഴിക്കുള്ള എല്ലാ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. ഏഴ് ദശാംശം ആറ് അഞ്ച് മില്ലിമിറ്റര്‍ വ്യാസമുള്ള നാടന്‍ തോക്കില്‍ നിന്നുള്ള നാല് കാര്‍ട്രിജുകള്‍ ഗൗരി ലങ്കേഷ് വെടിയേറ്റു വീണ വീട്ടുമുറ്റത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്.
ശാസ്ത്രീയ പരിശോധനയ്ക്കു ശേഷം മാത്രമെ ഈ തോക്കുകള്‍ ഗോവിന്ദ് പന്‍സാരെയും ധാബോല്കറെയും വധിച്ച തോക്കുകള്‍ക്ക് സമാനമാണോയെന്ന് സ്ഥിരീകരിക്കാനാകൂ. ഇവരുടെ കൊലയ്ക്കു പിന്നില്‍ തീവ്രവലതുപക്ഷ സംഘടനയായ സനാഥന്‍ സന്‍സ്ത ആണെന്ന് സിബിഐ കണ്ടെത്തിയിരുന്നു. എന്നാല്‍ കൊലകളെയും സനാഥന്‍ സന്‍സ്തയെയും ബന്ധിപ്പിക്കാന്‍ ഒരു തെളിവുമില്ലെന്നാണ് സന്‍സ്ത വക്താവിന്റെ നിലപാട്.