ലോകകപ്പ് യോഗ്യതാ മല്‍സരങ്ങളില്‍ ബ്രസീലിനും അര്‍ജന്റീനയ്ക്കും സമനിലക്കുരുക്ക്. വെനസ്വേലയ്ക്കെതിരെ നിര്‍ണായക മല്‍സരത്തിനിറങ്ങിയ അര്‍ജന്റീന ഒരു ഗോള്‍ സമനില വഴങ്ങുകയായിരുന്നു. ബ്രസീല്‍ കൊളംബിയ മല്‍സരവും ഒാരോ ഗോള്‍ സമനിലയിലവസാനിച്ചു. കൊളംബിയക്ക് വേണ്ടി ഫാല്‍ക്കോയും ബ്രസീലിനായി വില്ല്യനുമാണ് ഗോളടിച്ചത്. മറ്റൊരു മല്‍സരത്തില്‍ എതിരില്ലാത്ത ഒരുഗോളിന് ഇസ്രയേലിനെ ഇറ്റലി തോല്‍പ്പിച്ചു. ഗ്രൂപ്പിലെ അവസാനക്കാരായ ലിഷ്ടന്സ്റ്റൈനെ മറുപടിയില്ലാത്ത എട്ടുഗോളുകള്‍ക്കാണ് കരുത്തരായ സ്പെയിന് തറപറ്റിച്ചത്.
Advertisement