ആവശ്യമായ രേഖകളില്ലാതെ അമേരിക്കയിലെത്തിലെത്തിയവര്ക്ക് തിരിച്ചടിയായി ഡിഫേര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ്ഹുഡ് നിയമം അമേരിക്ക റദ്ദാക്കി. 17000 ഇന്ത്യന്‍ വിദ്യാര്‍ഥികളടക്കം ഒട്ടേറെപ്പേരെ ഇത് ബാധിക്കും. 2012ല്‍ ഒബാമ ഭരണകൂടം കൊണ്ടുവന്ന ഡിസിഎ നിയമം പിന്‍വലിക്കാനാണ് ട്രംപിന്റെ ഉത്തരവ്.
ആറുമാസത്തിനുള്ളില്‍ ഇത്തരം കുടിയേറ്റക്കാരുടെ കാര്യത്തില്‍ നിയമനിര്‍മാണം നടത്തുെമന്ന് ഉത്തരവില്‍ നിര്‍ദേശിക്കുന്നു. എട്ടുലക്ഷത്തോളം കുട്ടികളാണ് കുടിയേറ്റം നടത്തിയ മാതാപിതാക്കളോടൊപ്പം അമേരിക്കയില്‍ ഉള്ളത്. ഇവര്‍ വിദ്യാഭ്യാസത്തിന് ശേഷം വിവിധ മേഖലകളില്‍ ജോലിചെയ്യുന്നുണ്ട്. ട്രംപിന്റെ പുതിയ ഉത്തരവിനെതിരെ വന്‍പ്രതിഷേധമാണ് അമേരിക്കയില്‍ നടക്കുന്നത്