പെരുമ്പാവൂർ പെട്ടമല പാറമടയിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർഥികൾ മുങ്ങി മരിച്ചു. കളമശേരി സ്വദേശികളായ അഭിജിത്ത്, വിനായകൻ, ശ്രാവൺ എന്നിവരാണ് മരിച്ചത് . ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം. രണ്ട് ബൈക്കുകളിലായാണ് അയൽവാസികളായ നാലുപേര്‍ പെട്ടമല പാറമടയിലെത്തിയത്. ഇവർക്കൊപ്പമുണ്ടായിരുന്ന അക്ഷയ് ആണ് കൂട്ടുകാര്‍ പാറമടയില്‍ മുങ്ങിയ വിവരം നാട്ടുകാരെ അറിയിച്ചത്. വിനായകനേയും ശ്രാവണേയും ഉടൻ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കളമശേരിസെന്റ് പോൾസ് കോളജ് ഒന്നാം വർഷ ഡിഗ്രി വിദ്യാർഥിയാണ് വിനായകൻ. സെന്റ് ആല്‍ബര്‍ട്സ് കോളജിലെ ബിരുദ വിദ്യാര്‍ഥിയാണ് അഭിജിത്ത്. വിദ്യാധിരാജ സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ് മരിച്ച ശ്രവൺ, മൃതദേഹങ്ങള്‍ പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Advertisement