കോട്ടയം പള്ളിക്കത്തോടുള്ള ലൂർദ് ഭവനിലെ അന്തേവാസികൾക്ക് നടൻ മമ്മൂട്ടിയുടെ ഒാണസമ്മാനം. ജന്മദിനത്തിന് മുന്നോടിയായി ഫാൻസ് അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു സമ്മാനങ്ങളും തിരുവോണ സദ്യയും നൽകിയത്. മനോവൈകല്യം ഉൾപ്പെടെയുള്ള രോഗങ്ങൾ ബാധിച്ച് തെരുവിൽ അലയുന്നവരെ സംരക്ഷിക്കുന്നയിടമാണ് ലൂർദ് ഭവൻ, കെയർ ആൻഡ് ഷെയർ മാനേജിങ് ഡയറക്ടർ ഫാദർ തോമസ് കുര്യൻ, മമ്മൂട്ടിയുടെ പി.ആർഒ റോബർട്ട് കുര്യാക്കോസ്, എന്നിവരുടെ നേതൃത്വത്തിലായരുന്നു പരിപാടി. ശാന്തിഗിരി ആശ്രമം ഒാർഗനസിങ് സെക്രട്ടറിയും മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ രക്ഷാധികാരിയുമായ സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി മമ്മൂട്ടിയുടെ ആഗ്രഹപ്രകാരം ലൂർദ് ഭവനിലെത്തി സമ്മാനങ്ങൾ വിതരണം ചെയ്തു.
Advertisement