ശ്രീലങ്കന്‍ പര്യടനത്തിലെ ഇന്ത്യന്‍ ജയം സമ്പൂര്‍ണം. ഏക ട്വന്റി-20 മല്‍സരത്തില്‍ ലങ്കയെ ഇന്ത്യ 7 വിക്കറ്റിന് തോല്‍പ്പിച്ചു. 171 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ അവസാന ഓവറിലാണ് വിജയത്തിലെത്തിയത്. 82 റണ്‍സെടുത്ത വിരാട് കോഹ്ലിയും 51 റണ്‍സെടുത്ത മനീഷ് പാണ്ഡെയുമാണ് ഇന്ത്യയ്ക്ക് ജയം സമ്മാനിച്ചത്. 9 റണ്‍സെടുത്ത രോഹിത് ശര്‍മയും 24 റണ്‍സെടുത്ത കെ.എല്‍.രാഹുലുമാണ് പുറത്തായത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 53 റണ്‍സെടുത്ത ദില്ഷന് മുനവീരയുടേയും 40 റണ്‍സെടുത്ത പ്രിയഞ്ജനിന്റെയും മികവിലാണ് 170 റണ്‍സെടുത്തത്. ഇന്ത്യയ്ക്ക് വേണ്ടി യൂസവേന്ദ്ര ചഹല്‍ മൂന്ന് വിക്കറ്റും കുല്‍ദീപ് യാദവ് രണ്ടു വിക്കറ്റും വീഴ്ത്തി.
Advertisement