ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ അപലപിച്ച് നേതാക്കള്‍. പ്രതികളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് അന്വേഷണം തൃപ്തികരമായ നിലയിലെന്നും കര്‍ണാടക ഗതാഗതമന്ത്രി എച്ച്.എം.രേവണ്ണ. അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കി സത്യം ഉടന്‍ പുറത്തുകൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. അസഹിഷ്ണുതയുടെ ഭാഗമായ കൊലപാതകങ്ങൾ രാജ്യത്ത് തുടർക്കഥയാക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും കൊലപാതകത്തെ അപലപിച്ചു.
Advertisement