ബെംഗളൂരുവിലെ വസതിയില്‍ ഇന്നലെ രാത്രി വെടിയേറ്റു മരിച്ച ഗൗരി ലങ്കേഷിന്റെ കൊലപാതകം ജനാധിപത്യത്തിന്റെ കൊലപാതകമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. കുറ്റവാളികളെ എത്രയും വേഗം പിടികൂടണമെന്ന് സി.പി.എഎമ്മും, സത്യത്തെ ഒരിക്കലും നിശബ്ദമാക്കാനാകില്ലെന്ന് രാഹുല്‍ ഗാന്ധിയും പ്രതികരിച്ചു.
പിണറായി വിജയനും രമേശ് ചെന്നിത്തലയും നടുക്കം രേഖപ്പെടുത്തി. കൊലപാതകം കര്‍ണാടക സര്‍ക്കാരിന്റെ വീഴ്ചയെന്ന് ബി.ജെ.പി.നേതാക്കളും പ്രതികരിച്ചു. കൊലപാതകത്തെ തുടര്‍ന്ന് ബെംഗളൂരു നഗരത്തില്‍ പൊലീസ് സുരക്ഷ ശക്തമാക്കി. ഗൗരി ലങ്കേഷിന്റെ കൊലപാതകം ആസൂത്രിതമെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഢി. അന്വേഷണം തുടങ്ങിയെന്നും കുറ്റവാളികളെ ഉടന്‍ കണ്ടെത്തുമെന്നും ആഭ്യന്തരമന്ത്രി ഉറപ്പ് നല്കി. കൊലപാതകത്തെക്കുറിച്ച് സിബിെഎ അന്വേഷണം ആവശ്യപ്പെട്ട് ഗൗരി ലങ്കേഷിന്റെ സഹോദരന് ഇന്ദ്രജിത്ത് ലങ്കേഷ് രംഗത്തെത്തി