E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:36 AM IST

Facebook
Twitter
Google Plus
Youtube

തുറവൂരില്‍ ചതുപ്പില്‍ നിന്ന് രക്ഷിച്ച ആന ഇടഞ്ഞു; വീട് തകർത്തു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Elephant-Saved തുറവൂരിൽ ചതുപ്പിൽ താഴ്ന്ന ആനയെ 17 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ കരയ്ക്കു കയറ്റിയപ്പോൾ. (ഫെയ്സ്ബുക്ക് ചിത്രം)
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ആലപ്പുഴ തുറവൂരില്‍ ചതുപ്പില്‍ നിന്ന് രക്ഷിച്ച ആന ഇടഞ്ഞു. സമീപത്തെ ഒരു വീടു തകര്‍ത്തു. ഒരു പകൽ നീണ്ട പ്രയത്നത്തിനൊടുവിലായിരുന്നു ആനയെ രക്ഷപ്പെടുത്തിയത്. 

ചതുപ്പില്‍ താഴ്ന്ന പിന്‍കാലുകള്‍ ചലിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. കടല്‍ മണല്‍കൊണ്ടുവന്ന് തിട്ടബലപ്പെടുത്തി ആനയുടെ മുന്‍കാലുകളും തലയും സുരക്ഷിതമാക്കി. അവശനായ ആനയ്ക്ക് മരുന്നും ഗ്ലൂക്കോസും ഇടയ്ക്ക് നല്‍കി. നേരത്തെ മുന്‍കാലുകള്‍ ഉയര്‍ത്തി സമീപത്തെ തിട്ടയില്‍ ചവിട്ടി കയറാന്‍ ശ്രമിച്ചെങ്കിലും  മണ്ണിടിഞ്ഞതോടെ ആന വീണ്ടും ചതുപ്പിലേക്ക് വീഴുകയായിരുന്നു. തുടര്‍ന്ന് കയറ് കെട്ടി വലിച്ച് ആനയെ കരയ്ക്ക് കയറ്റാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഉച്ചയോടെ എലിഫന്റ് റെസ്ക്യൂ ടീം എത്തിച്ച വലിയ ബെല്‍റ്റുകളും ചങ്ങലകളും ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ ആനയുടെ ശരീരത്തിന്റെ പകുതിഭാഗം മണല്‍തിട്ടയിലേക്ക് കയറ്റാന്‍ സാധിച്ചു.