റോഹിങ്ക്യന്‍ അഭയാര്‍ഥികളെ നാടുകടത്താനുള്ള നീക്കം കേന്ദ്രസര്‍ക്കാര്‍ ശക്തമാക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി മ്യാന്മാറിലേക്ക് തിരിച്ചു. ഉഭയകക്ഷി ബന്ധവും സഹകരണവും ആഭ്യന്തരസുരക്ഷയുമാണ് പ്രധാന അജന്‍ഡയെങ്കിലും റോഹിങ്ക്യകളുടെ പ്രശ്നത്തില്‍ ഇന്ത്യയ്ക്ക് ഏതുരീതിയില്‍ മ്യാന്മാറിനെ സഹായിക്കാന്‍ കഴിയുമെന്ന കാര്യം മോദി ചര്‍ച്ചചെയ്യും. ആങ് സാന്‍ സൂചിയുമായും മ്യാന്മാര് പ്രസിഡന്റ് ഹ്തിന് ക്യാവുമായും നരേന്ദ്ര മോദി പ്രത്യേകം കൂടിക്കാഴ്ച്ച നടത്തും. റോഹിങ്ക്യകളെ തിരിച്ചയയ്ക്കുന്ന വിഷയത്തില്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ട്. അതിനിടെ, തിരിച്ചയയ്ക്കാനുള്ള നീക്കത്തെ കേന്ദ്ര ആഭ്യന്ത സഹമന്ത്രി കിരണ്‍ റിജിജു വീണ്ടും ന്യായീകരിച്ചു
Advertisement