മനോരമ വേൾഡ് സീനിയർ ബാഡ്മിന്റൺ ചാംപ്യൻഷിപ്പിന്റെ ഭാഗമായി സംഘടിപ്പിച്ച റോഡ് ഷോയ്ക്ക് കോട്ടയത്തു തുടക്കം. എം.എൽഎ തിരുവഞ്ചൂർ രാധാകൃഷ്ണനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സക്കറിയാസ് കുതിരവേലിയും ചേർന്ന് ബാഡ്മിന്റൺ കളിച്ച് ഉദ്ഘാടനം നിർവഹിച്ചു.
തുടർന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ റോഡ് ഷോ ഫ്ളാഗ് ഒാഫ് ചെയ്തു. ഈ മാസം പത്തുമുതൽ പതിനേഴുവരെ കൊച്ചിയിലാണ് മൽസരങ്ങൾ. ഇതിന് മുന്നോടിയായി എല്ലാ ജില്ലകളിലും റോഡ് ഷോ സംഘടിപ്പിച്ചിട്ടുണ്ട്. മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റർ ആൻഡ് ഡയറക്ടർ ഹർഷ മാത്യു, മലയാള മനോരമ മാർക്കറ്റിങ് സർവീസസ് ആൻഡ് സൊലൂഷൻസ് വൈസ് പ്രസിഡന്റ് ജോയി മാത്യു, ബാഡ്മിന്റൻ അസോസിയേഷൻ കോട്ടയം ജില്ലാ സെക്രട്ടറി ജി. പ്രശാന്ത് തുടങ്ങിയവർ പങ്കെടുത്തു.