നടിയെ ആക്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിനെ കാണാൻ സന്ദർശകരുടെ തിരക്ക്. നടനും എം.എൽ.എയുമായ കെ.ബി.ഗണേഷ് കുമാർ ഉച്ചയ്ക്ക് ആലുവ സബ് ജയിലിൽ എത്തി ദിലീപിനെ കണ്ടു. തിരക്കഥാകൃത്ത് ബെന്നി പി.നായരമ്പലം, നടൻ സുധീർ, ജോർജേട്ടൻസ് പൂരം സിനിമയുടെ നിർമാതാക്കളായ അരുൺ ഘോഷ്, ബിജോയ് ചന്ദ്രൻ എന്നിവരും രാവിലെ ദിലീപിനെ കണ്ടു. ജോർജേട്ടൻസ് പൂരം എന്ന സിനിമയുടെ വിവിധ ലൊക്കേഷനുകളിൽ വച്ച് ദിലീപും സുനിയും തമ്മിൽ ഗൂഢാലോചന നടത്തിയെന്ന് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. അച്ഛന്റെ ശ്രാദ്ധത്തിൽ പങ്കെടുക്കാൻ ദിലീപ് നാളെ പുറത്തിറങ്ങാനിരിക്കെയാണ് ജയിലേക്ക് കൂടുതൽ സന്ദർശകരെത്തുന്നത്.
Advertisement