ഓസ്ട്രേലിയക്കെതിരായ ചിറ്റഗോങ് ക്രിക്കറ്റ് ടെസ്റ്റില്‍ രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ഓസ്ട്രേലിയ ശക്തമായ നിലയില്‍.രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സെടുത്ത ഓസ്ട്രേലിയക്കായി 88 റണ്‍സുമായി വാര്ണെറും 69 റണ്‍സുമായി ഹാന്‍ഡ്സ്കോംപുമാണ് ക്രീസില്‍. ഒന്നാമിന്നിംഗ്സില്‍ ബംഗ്ലദേശ് 305 റണ്‍സിന് പുറത്തായിരുന്നു. മുഷ്ഫിക്കുര്‍ റഹീമിന്റേയും സാബിര്‍ റഹ്മാന്റേയും അര്‍ധസെഞ്ചുറികളാണ് ടീമിനെ 305ലെത്തിച്ചത്. മുഷ്ഫിക്കുര്‍ 68 റണ്‍സും സാബിര്‍ 66 റണ്‍സുമെടുത്തു.
Advertisement