എല്ലാ വിഭാഗങ്ങളുമായും ചര്‍ച്ച നടത്തി സഭാത്തര്‍ക്കം ശാശ്വതമായി പരിഹരിക്കാനാവുമെന്ന് പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ. ഓര്‍ത്തഡോക്സ് സഭാ മെത്രാപ്പോലീത്തമാരുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഡോ. തോമസ് മാർ അത്തനാസിയോസ്, അമേരിക്കൻ ഭദ്രാസനാധിപൻ ഡോ. സഖറിയാസ് മാർ നിക്കോളാവോസ് എന്നിവരാണ് പാത്രിയാർക്കാ ആസ്ഥാനമായ ബെയ്റൂട്ടിൽ ചര്‍ച്ച നടത്തിയത്. ബാവയുടെ സെക്രട്ടറി മാത്യൂസ് മാര്‍ തിമോത്തിയോസും പങ്കെടുത്തു.
Advertisement