കോഴിക്കോട് കൂടരഞ്ഞിയില്‍ പി.വി. അൻവര്‍ എംഎല്‍എയുടെ പാർക്കിലെത്തിയ യുവാക്കൾക്ക് ക്രൂരമർദനം. പാർക്കിന്റെ ദൃശ്യങ്ങൾ പകർത്താനത്തിയ മാധ്യമപ്രവർത്തകരാണെന്നാരോപിച്ചായിരുന്നു മര്‍ദനം. മുക്കം കൊടിയത്തൂർ സ്വദേശികളായ ഷെറിൻ, അൽത്താഫ് , ഷഹദ്, ജസീം എന്നിവർക്കാണ് പരിക്കേറ്റത്. പാർക്കിന് മുന്നിലെ റോഡരികിൽ നിൽക്കുമ്പോൾ ഒരുകൂട്ടം ആളുകൾ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ജസീമിന്റെ മൂക്കിന്റെ പാലം തകർന്നു. അക്രമികളിൽ നിന്നും രക്ഷിക്കാൻ ആവശ്യപ്പെട്ടപ്പോൾ സ്ഥലത്തുണ്ടായിരുന്ന തിരുമ്പാടി സ്റ്റേഷനിലെ പൊലീസുകാർ നാലുപേരെയും റോഡിൽ മുട്ടുകുത്തിച്ച് ഇരുത്തിയതായും പരുക്കേറ്റവർ അരോപിച്ചു. അതേ സമയം പാർക്കിന് പുറത്തുണ്ടായ സംഭവങ്ങളുമായി ബന്ധമില്ലെന്നാണ് പി.വി. അൻവറുമായി ബന്ധപ്പെട്ടവരുടെ നിലപാട്.
Advertisement