കൊച്ചിയില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ക്കും ഇതരസംസ്ഥാനക്കാരായ ദമ്പതികള്‍ക്കും മദ്യപാനികളുടെ മര്‍ദനം. ഫോര്‍ട്ട്കൊച്ചി കാക്കനാട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന എംഎംഎസ് എന്ന സ്വകാര്യ ബസിലെ ഡ്രൈവറേയും കണ്ടക്ടറേയുമാണ് രണ്ടുപേര്‍ ചേര്‍ന്ന് മര്‍ദിച്ചത്. തേവര പാലത്തില്‍ വച്ചായിരുന്നു മര്‍ദനം. മദ്യപിച്ച് ബസില്‍ കയറിയ ഇവര്‍ ഉത്തരേന്ത്യന്‍ സ്വദേശികളായ ദമ്പതികളേയും ഉപദ്രവിച്ചു. മദ്യപാനികള്‍ ആവശ്യപ്പെട്ട 200 രൂപ കൊടുക്കാത്തതിനാണ് മര്‍ദിച്ചതെന്ന് ബസ് ഡ്രൈവര്‍ പൊലീസില്‍ പരാതി നല്കി. പരാതിയില്‍ പറയുന്ന കരുവേലിപ്പടി സ്വദേശി തമ്പി, ചെല്ലാനം സ്വദേശി റോജന്‍ എന്നിവര്‍ക്കായി തേവര പൊലീസ് അന്വേഷണം തുടങ്ങി.
Advertisement