നന്മയുടെയും സമൃദ്ധിയുടെയും നിറവിൽ ഇന്ന് പൊന്നിൻ തിരുവോണം. മനസിലും മുറ്റത്തും പൂക്കളം തീർത്ത് തിരുവോണനാളിനെ വരവേൽക്കുകയാണ് മലയാളികൾ.
പൊന്നിൻ ചിങ്ങത്തിൽ പൂവണിയുന്ന പൊന്നോണം. കള്ളവും ചതിയുമില്ലാത്ത നല്ല കാലത്തിന്റെ ഒാർമപുതുക്കൽ. മാവേലി മന്നനെ കാത്ത് പൂക്കളമൊരുക്കുന്നതിന്റെ തിരക്കിലാണ് ഓരോ മലയാളിയും.
സദ്യവട്ടത്തിന്റെ അവസാനവട്ട ഒരുക്കത്തിലാകും വീട്ടിലെ സ്ത്രീകൾ. പൂവിളിയുമായി പുത്തൻ കോടിയുടുത്ത് തൂശനിലയിൽ സ്നേഹം നിറച്ച് തിരുവോണം ആഘോഷിക്കുകയാണ് ഒാരോ മലയാളിയും.