തിരുവോണ നാളിൽ ദിലീപിന് ഓണക്കോടിയുമായി നടൻ ജയറാം ജയിലിലെത്തി. ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് ജയറാം ആലുവ സബ് ജയിലിലെത്തിയത്. ജയിലിൽ വച്ച് ദിലീപിന് പുതിയ വസ്ത്രം കൈമാറി. ദിലീപിന് എല്ലാവർഷവും താൻ ഓണക്കോടി നൽകാറുണ്ടെന്നും ഇക്കുറിയും അത് മുടക്കാനാകില്ലെന്നും ജയറാം പറഞ്ഞു. ജാമ്യം നിഷേധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ദിലീപിനെ ഇന്നലെ സിനിമാ രംഗത്തെ ഒട്ടേറെ സുഹൃത്തുക്കള്‍ സന്ദര്‍ശിച്ചിരുന്നു.
Advertisement