സഭാതര്‍ക്കം പരിഹരിക്കുന്നതിന് പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവയുമായി ഒാര്‍ത്തഡോക്സ് സഭയിലെ രണ്ടു ബിഷപ്പുമാര്‍ ഇന്ന് ചര്‍ച്ച നടത്തും. സുപ്രീംകോടതി വിധി ഉണ്ടായിട്ടും സഭാതര്‍ക്കം പരിഹരിക്കാതെ തുടരുന്ന സാഹചര്യത്തിലാണ് ബെയ്റൂട്ടിലെ ചര്‍ച്ച. ഒാര്‍ത്തഡോക്സ് സഭ കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപന്‍ ഡോ. തോമസ് മാര്‍ അത്തനാസിയോസ്, അമേരിക്കന്‍ ഭദ്രാസനാധിപന്‍ ഡോ. സഖറിയാസ് മാര്‍ നിക്കോളാവോസ് എന്നിവരാണ് പാത്രിയാര്‍ക്കാ ആസ്ഥാനമായ ബെയ്റൂട്ടിലെത്തി ചര്‍ച്ച നടത്തുക. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ സഭാ സമാധാനത്തിന് ഇരു വിഭാഗവും ചര്‍ച്ച നടത്തണമെന്ന് പാത്രിയര്‍ക്കീസ് ബാവാ ഇരു സഭകളുടെയും സിനഡിന് അയച്ച കത്തില്‍ അഭ്യര്‍ഥിച്ചിരുന്നു.
Advertisement