ഉത്തരകൊറിയയുടെ ഹൈഡ്രജന്‍ ബോംബ് പരീക്ഷണത്തെ ശ്കതമായി അപലപിച്ച് അമേരിക്ക. പ്രസിഡന്റ് ഡോണല്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ ഉത്തതതലം യോഗം ചേര്‍ന്ന അമേരിക്കന്‍ സുരക്ഷാസേന തുടര്‍നടപടികള്‍ ചര്‍ച്ചചെയ്തു. ഏത് ആക്രമണത്തെയും ചെറുക്കുമെന്നും ശക്തമായി തിരച്ചടിക്കുമെന്നും അമേരിക്ക വ്യക്തമാക്കി. അണുബോംബിനേക്കാള്‍ പതിന്മടങ്ങ് പ്രഹരശേഷിയുള്ള ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ചാണ് ഉത്തരകൊറിയ വീണ്ടും അമേരിക്കയെ വെല്ലുവിളിത്. നേരത്തെ ജപ്പാനു മുകളിലൂടെ മിസൈല്‍ പറത്തിയ ഉത്തരകൊറിയയെ അമേരിക്കയും മറ്റു ലോകരാജ്യങ്ങളും ശക്തമായി വിമര്‍ശിച്ചിരുന്നു.
Advertisement