കേന്ദ്ര സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അൽഫോൻസ് കണ്ണന്താനം ഇന്ന് ടൂറിസം മന്ത്രാലയത്തിലെത്തി ചുമതലയേൽക്കും. ഉച്ചയ്ക്ക് പന്ത്രണ്ടേകാലിനാണ് സൻസദ് മാർഗിലെ ഓഫീസിലെത്തിയാണ് ഔദ്യോഗിക ചുമതല ഏൽക്കുന്നത്. സ്ഥാനമൊഴിയുന്ന ടൂറിസം മന്ത്രി മഹേഷ് ശര്‍മ, അൽഫോൻസ് കണ്ണന്താനത്തിന്റെ കുടുംബാഗങ്ങൾ എന്നിവർ ചടങ്ങിനെത്തും. തുടർന്ന് ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. നിയുക്ത കായിക മന്ത്രി രാജ്യവർധൻ റാത്തോർ നൈപുണ്യ വികസന മന്ത്രി ധർമേന്ദ്ര പ്രധാൻ, സഹമന്ത്രി അനന്തകുമാർ ഹെഗ്ഡേ എന്നിവരും ഇന്നു ചുമതലയേൽക്കും.
Advertisement