കേരളത്തിന്റെ ടൂറിസം വികസനത്തിന് സംസ്ഥാനസര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് അല്‍ഫോന്‍സ് കണ്ണന്താനം. ഡല്‍ഹി സൻസദ് മാർഗിലെ ഓഫീസില്‍ കേന്ദ്രമന്ത്രിയായി സ്ഥാനമേറ്റശേഷം സംസാരിക്കുകയായിരുന്നു കണ്ണന്താനം. സ്ഥാനമൊഴിയുന്ന ടൂറിസം മന്ത്രി മഹേഷ് ശര്‍മ, അൽഫോൻസ് കണ്ണന്താനത്തിന്റെ കുടുംബാഗങ്ങൾ എന്നിവർ ചടങ്ങിനെത്തി. സ്ഥാനമേറ്റശേഷം ഓഫിസിലെ ഉന്നതോദ്യഗസ്ഥരുമായി കണ്ണന്താനം കൂടിക്കാഴ്ച നടത്തി.
Advertisement