വൈക്കം സ്വദേശിനി ഹാദിയയെ മാതാപിതാക്കൾ വീട്ടുതടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്ന പരാതിയെ കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. കോട്ടയം ജില്ലാ പൊലീസ് മേധാവിയോട് ഇത് സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ കമ്മിഷൻ നിർദേശം നൽകി.
ഹൈക്കോടതി ഉത്തരവിന്റെ പേരിൽ ഹാദിയയുടെ മനുഷ്യാവകാശങ്ങൾ മനപൂർവം ധ്വംസിക്കുകയാണെന്ന പരാതി ശരിയാണെങ്കിൽ അത് ഗൗരവതരമാണെന്ന് കമ്മീഷൻ നിരീക്ഷിച്ചു. കേരള മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.