E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:36 AM IST

Facebook
Twitter
Google Plus
Youtube

മന്ത്രിസ്ഥാനം കേരളത്തിനുള്ള അംഗീകാരമെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തന്‍റെ മന്ത്രിസ്ഥാനം കേരളത്തിനുള്ള അംഗീകാരമെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം ഡല്‍ഹിയില്‍ പറഞ്ഞു. കേരളത്തെ പ്രതിനീധീകരിച്ച് മന്ത്രിയാവുന്നതില്‍ അഭിമാനമുണ്ട്. മന്ത്രിസഭയില്‍ കേരളത്തിന്‍റെ വക്താവായിരിക്കുമെന്നും കൊച്ചു വലിയ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദേഹം പറഞ്ഞു.

അല്‍ഫോന്‍സ് കണ്ണന്താനം അടക്കം ഒന്‍പത് പുതുമുഖങ്ങള്‍ ഇന്ന് കേന്ദ്രമന്ത്രിസഭയില്‍ ചേരും. രാവിലെ പത്തരയ്ക്ക് രാഷ്ട്രപതിഭവനില്‍ പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യും. സത്യപ്രതിജ്ഞയ്ക്ക് മുമ്പ് ഒന്‍പതുമണിക്ക് പ്രധാനമന്ത്രി നിയുക്തമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും. പുനസംഘടനയ്ക്ക് മുന്നോടിയായി ആറു മന്ത്രിമാര്‍ കേന്ദ്രമന്ത്രിസഭയില്‍ നിന്ന് രാജി വച്ചിരുന്നു. മനോഹര്‍ പരീക്കറിന്‍റെ ഒഴിവില്‍ കണ്ണന്താനം രാജ്യസഭയിലെത്തും. കേരളത്തില്‍ പാര്‍ട്ടിയുടെ സ്വാധീനം ശക്തമാക്കുക, ന്യൂനപക്ഷങ്ങളെ ഒപ്പം നിര്‍ത്തുക എന്നീ ലക്ഷ്യങ്ങളാണ് അല്‍ഫോണ്‍സ് കണ്ണന്താനത്തെ കേന്ദ്രമന്ത്രി പദത്തിലെത്തിക്കുന്നതിലൂടെ ബിജെപിക്കുള്ളത്. കുമ്മനം രാജശേഖരന്‍റെ പേര് സംസ്ഥാന ആര്‍എസ്എസ് നേതൃത്വം അമിത് ഷായ്ക്കുമുന്നില്‍വെച്ചിരുന്നു. എന്നാല്‍ അവസാനവട്ട ചര്‍ച്ചകളില്‍ അല്‍ഫോണ്‍സ് കണ്ണന്താനത്തിന് നറുക്ക് വീഴുകയായിരുന്നു. 

കേരളത്തില്‍ പാര്‍ട്ടിയുടെ സ്വാധീനം ശക്തമാക്കുക, ന്യൂനപക്ഷങ്ങളെ ഒപ്പം നിര്‍ത്തുക എന്നീ ലക്ഷ്യങ്ങളാണ് അല്‍ഫോണ്‍സ് കണ്ണന്താനത്തെ കേന്ദ്രമന്ത്രി പദത്തിലെത്തിക്കുന്നതിലൂടെ ബിജെപിക്കുള്ളത്. കുമ്മനം രാജശേഖരന്‍റെ പേര് സംസ്ഥാന ആര്‍എസ്എസ് നേതൃത്വം അമിത് ഷായ്ക്കുമുന്നില്‍വെച്ചിരുന്നു. അവസാനവട്ട ചര്‍ച്ചകളിലാണ് അല്‍ഫോണ്‍സ് കണ്ണന്താനത്തിന് നറുക്ക് വീണത്. ഉത്തര കര്‍ണാടക എം.പി അനന്ത് കുമാര്‍ ഹെഗ്ഡെ, മുന്‍ ആഭ്യന്തരസെക്രട്ടറി രാജ് കുമാര്‍ സിങ്, യുപിയില്‍ നിന്നുള്ള രാജ്യസഭാംഗം ശിവ്പ്രതാപ് ശുക്ല, മധ്യപ്രദേശ് സാഗര്‍ എം.പി വിരേന്ദ്ര കുമാര്‍, ജോധ്പൂര്‍ എം.പിയും കര്‍ഷകമോര്‍ച്ച ദേശീയ ജനറല്‍സെക്രട്ടറിയുമായ ഗജേന്ദ്ര ശെഖാവത്ത്, മുംബൈ മുന്‍പൊലീസ് കമ്മിഷണറും ഭാഗ്പത് എം.പിയുമായ സത്യപാല്‍ സിങ്, ബിഹാറിലെ ബക്സര്‍ എം.പി അശ്വനി കുമാര്‍ ചൗബേ, മുന്‍ െഎഎഫ്എസ് ഉദ്യോഗസ്ഥന്‍ ഹര്‍ദീപ് സിങ് പുരി എന്നിവര്‍ മന്ത്രിമാരാകും. രാജീവ് പ്രതാപ് റൂഡി, സഞ്ജീവ് ബലിയാന്‍, ബണ്ഡാരു ദത്താത്രേയ എന്നിവര്‍ രാജിവെച്ചു. ഫഗ്ഗന്‍ സിങ് കുലസ്തെ, മഹേന്ദ്ര നാഥ് പാണ്ഡെ എന്നവരില്‍ നിന്നും അമിത് ഷാ രാജിക്കത്ത് എഴുതിവാങ്ങിയിട്ടുണ്ട്. രാജിക്കത്ത് രാഷ്ട്രപതിക്ക് കൈമാറിയിട്ടില്ല. ഉമാ ഭാരതിയെ നിലനിര്‍ത്തിയേക്കും. കല്‍രാജ് മിശ്രയെ ഗവര്‍ണറാക്കും. എന്നാല്‍ മന്ത്രിസഭപുന:സംഘടനയെക്കുറിച്ച് അറിയിച്ചിട്ടില്ലെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു.