ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ മല്‍സരങ്ങളില്‍ ഇംഗ്ലണ്ടിനും ജര്‍മനിക്കും ജയം. ഇംഗ്ലണ്ട് മാള്‍ട്ടയെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ചപ്പോള്‍ ചെക്ക് റിപബ്ലിക്കിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ജര്‍മ്മനി തകര്‍ത്തത്.
വിരസമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഹാരി കെയ്നാണ് ഇംഗ്ലീഷ് ഗോള്‍വേട്ടയ്ക്ക് തുടക്കം കുറിച്ചത്. അന്‍പത്തിമൂന്നാം മിനിട്ടില്‍ ഡെലെ അലിയുടെ അസിസ്റ്റിലായിരുന്നു കെയ്നിന്റെ പ്രഹരം. എണ്‍പത്തിയാറാം മിനിട്ടില്‍ റയാന് ബ്രട്ടാന്ന്റും അധിക സമയത്ത് ഡാനി വെല്‍ബക്കും മാള്‍ട്ട വല തുളച്ചു. തൊട്ടടുത്ത മിനിട്ടില്‍ ഹാരി കെയ്ന്റെ ഇരട്ടപ്രഹരം. തുടര്‍ച്ചയായ ഏഴാം വിജയം ആഘോഷിച്ച് ഇംഗ്ലീഷ് പട മടങ്ങി.
ആദ്യ നീക്കങ്ങളില്‍ തന്നെ ചെക്ക് റിപബ്ലിക്കിനെ ഞെട്ടിച്ച ജര്‍മനി നാലാം മിനിട്ടില്‍ ടിം വെര്നറിലൂടെ മുന്നിലെത്തി. 78ാം മിനിട്ടില്‍ വ്ളാഡിമര്‍ ദാരിദയിലൂടെ ചെക്ക് ഒപ്പമെത്തി. പക്ഷെ എണ്‍പത്തിയെട്ടാം മിനിട്ടില്‍ ഹമ്മല്‍സ് ജര്‍മന്‍ പടയുടെ വിജയഗോള്‍ നേടി.