കേന്ദ്ര മന്ത്രിസഭാ പുന:സംഘടന നാളെ നടക്കാനിരിക്കെ കൂടുതൽ മന്ത്രിമാർ രാജിവെച്ചേക്കും. തൊഴിൽ മന്ത്രി ബണ്ഡാരു ദത്താത്രേയ രാജിവെച്ചതായാണ് സൂചന. ദത്താത്രേയയുടെ പ്രവർത്തനങ്ങളിൽ പ്രധാനമന്ത്രി തൃപ്തനല്ല.
നൈപുണ്യവികസന മന്ത്രി സ്ഥാനം രാജിവെച്ച രാജീവ് പ്രതാപ് റൂഡി ബിജെപി ദേശീയ ജനറൽ സെക്രട്ടറിയാകും. വിനയ് സഹസ്രബുദ്ധെ, മീനാക്ഷി ലേഖി, സത്യപാൽ സിങ്, പ്രഹ്ലാദ് ജോഷി, മുരളീധർ റാവു, റാം മാധവ് തുടങ്ങി പുതുമുഖങ്ങൾ മന്ത്രിസഭയിലെത്തുമെന്നാണ് സൂചന.
അനിശ്ചിതത്വങ്ങൾക്കൊടുവിൽ അണ്ണാ ഡിഎംകെ മന്ത്രിസഭയിൽ അംഗമാകാനുള്ള കളമൊരുങ്ങി. പി വേണുഗോപാൽ, വി മൈത്രേയൻ, തമ്പി ദുരൈ എന്നിവരുടെ പേരുകളാണ് അണ്ണാ ഡിഎംകെ ക്യാംപിൽ നിന്ന് ഉയർന്നു കേൾക്കുന്നത്. പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നാളെ രാവിലെ 10ന് നടക്കും