ടെന്നിസ് താരം സെറീന വില്യംസിന് പെണ്‍കുഞ്ഞ് പിറന്നു. താരത്തിന്റെ പരിശീലകനാണ് വിവരം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. സെറീനയെയും പങ്കാളിയേയും അഭിനന്ദിച്ച് ട്വീറ്റ് െചയ്്്ത പരിശീലകന് എത്രയും വേഗം സെറീന കളിക്കളത്തിലേക്ക് മടങ്ങുമെന്ന പ്രതീക്ഷയും പങ്കുവച്ചു.
മുപ്പത്തഞ്ചുകാരിയായ സെറീന ഗര്‍ഭാവസ്ഥ 20 ആഴ്ച പിന്നിട്ടശേഷം കഴിഞ്ഞ ജനുവരിയില്‍ ഓസ്ട്രേലിയന്ഓപ്പണില് തന്റെ 23 ാം ഗ്രാന്‍സ്്ലാം കിരീടം നേരിടിരുന്നു. ഗര്‍ഭാവസ്ഥ പ്രകടമാക്കി സെറീന ഒരു മാസികയ്ക്ക് നല്കിയ കവര്‍ ചിത്രം ഇന്റര്‍നെറ്റില്‍ വൈറലാവുകയും ചെയ്്തിരുന്നു. ആഹ്ലാദത്തിന്റെ അത്യുന്നതിയിലാണ് താനെന്നാണ് സഹോദരി വീനസ് വില്യംസ് പ്രതികരിച്ചത്