സംസ്ഥാനത്ത് സ്വാശ്രയ ഡെന്റല്‍ കോളജുകളിലേക്കുള്ള സ്പോട്ട് അഡ്മിഷന് ഇന്ന് തുടങ്ങും. അലോട്ട്മെന്റിനും കഴിഞ്ഞ ദിവസത്തെ സ്പോട്ട് അഡ്മിഷനും ശേ·ഷമുള്ള സീറ്റുകളിലേക്കാണ് പ്രവേശനം. രണ്ടുദിവസം കൊണ്ട് അഡ്മിഷന് നടപടികള്‍ പൂര്‍ത്തിയാകും.
കഴിഞ്ഞ 31ന് പ്രവേശനനടപടികള്‍ പൂര്‍ത്തിയാക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് വീണ്ടും സ്പോട്ട് അഡ്മിഷന്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പഴയ ഒാഡിറ്റോറിയത്തിലാണ് അഡ്മിഷന് നടക്കുക. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന എം.ബി.ബി.എസ് സ്പോട്ട് അഡ്മിഷനില്‍ പ്രവേശനം ലഭിക്കാത്ത വിദ്യാര്‍ഥികള്‍ ഇന്ന് ബി.ഡി.എസ്. പ്രവേശനം തേടും.