കോഴിക്കോട് കൊടിയത്തൂർ തോട്ടുമുക്കത്ത് വൃദ്ധയെ ക്വാറി തൊഴിലാളികൾ ക്രൂരമായി മർദിച്ചു. പാലത്തിങ്കൽ ഏലിക്കുട്ടിയ്ക്കാണ് മർദനമേറ്റത്. ക്വാറിയിലെ മലിനജലം പ്രദേശത്തെ കുളത്തിലേക്ക് ഒഴുക്കിവിട്ടത് ചോദ്യം െചയ്തതിനാണ് മർദനം. സാരമായി പരിക്കേറ്റ ഏലിക്കുട്ടി സ്വകാര്യആശുപത്രിയിൽ ചികിത്സയിലാണ്. ക്വാറി തൊഴിലാളികളുടെ അതിക്രമത്തിൽ പ്രതിഷേധിച്ച് നാട്ടുകാരും ബന്ധുക്കളും ക്വാറിയിൽ നിന്നുള്ള ലോറികൾ തടഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് ഒരു ഇതരസംസ്ഥാന തൊഴിലാളിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്
Advertisement