നടി ആക്രമിച്ച കേസിൽ അറസ്റ്റിലായ ദിലിപിനെ കാണാൻ ഭാര്യ കാവ്യ മാധവും മീനാക്ഷിയും ആലുവ സബ് ജയിലിൽ എത്തി. ഇരുപത്തിയഞ്ച് മിനിറ്റോളം കൂടിക്കാഴ്ച നടത്തി. കാവ്യയുടെ അച്ഛനും ഇവർക്കൊപ്പമുണ്ടായിരുന്നു.
നേരത്തെ നാദിർഷ ദിലീപിനെ കണ്ട് ജയിലിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. അതിന് ശേഷമാണ് കാവ്യയും മീനാക്ഷിയും ദിലീപിനെ കാണാൻ എത്തിയത്. എന്നാൽ മാധ്യമങ്ങളോട് സംസാരിക്കാൻ കാവ്യ തയ്യാറായില്ല.
കേസിൽ ദിലീപ് കഴിഞ്ഞ അമ്പത്തിയഞ്ച് ദിവസമായി ജയിലിൽ കഴിയുകയാണ്. ദിലീപിന്റെ ജാമ്യാപേക്ഷ കഴിഞ്ഞ മൂന്നുപ്രാവിശ്യവും കോടതി നിഷേധിച്ചിരുന്നു.
Advertisement