E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:36 AM IST

Facebook
Twitter
Google Plus
Youtube

പി.സി. ജോര്‍ജിനെതിരെ കേസ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കൊച്ചിയിൽ ഓടുന്ന വാഹനത്തിൽ അതിക്രമത്തിന് ഇരയായ നടിയുടെ പേരു വെളിപ്പെടുത്തിയ പി.സി. ജോർജിനെതിരെ പൊലീസ് കേസെടുത്തു. അതിക്രമത്തിന് ഇരയായ നടി മുഖ്യമന്ത്രിക്കു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. നെടുമ്പാശേരി പൊലീസണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. നടിയുടെ പേരു വെളിപ്പെടുത്തിയ ചലച്ചിത്രതാരം അജു വർഗീസിനെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു. ഇതിനു പിന്നാലെയാണ് സമാന കുറ്റത്തിന്റെ പേരിൽ പി.സി. ജോർജിന്റെ പേരിലും കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.

സ്ത്രീകളുടെ ആശ്രയവും പ്രതീക്ഷയുമായ വനിതാ കമ്മിഷനെപ്പോലും അവഹേളിച്ചു കൊണ്ടുള്ള പി.സി.ജോർജിന്റെ നിലപാട് അങ്ങേയറ്റം ഖേദകരമാണെന്നും ഇത്തരം ആക്ഷേപങ്ങൾ കേസിന്റെ വിധിനിർണയത്തെ വരെ സ്വാധീനിച്ചേക്കാമെന്നുമുള്ള ആശങ്ക മുഖ്യമന്ത്രിക്കെഴുതിയ കത്തിൽ നടി പങ്കുവച്ചിരുന്നു. പി.സി.ജോർജ് ആക്ഷേപിച്ചതുപൊലെ ആക്രമിക്കപ്പെട്ടതിന്റെ പിറ്റേന്ന് താൻ ഷൂട്ടിങ്ങിനു പോയിട്ടില്ലെന്ന് നടി പറഞ്ഞു. 

നടി മുഖ്യമന്ത്രിക്കു നൽകിയ പരാതിയിൽനിന്ന്:

‘‘ഒരാഴ്ചയോളംവീട്ടിലടച്ചിരുന്ന സമയത്ത് സിനിമയുടെ സംവിധായകനും നിർമാതാവും പ്രധാന നടനും എന്റെ സുഹൃത്തുക്കളും എന്നെ വിളിച്ച് മടങ്ങിചെല്ലണമെന്നും ജോലിയിൽ തുടരണമെന്നും നിർബന്ധിച്ചിരുന്നു. പത്തു ദിവസം കഴിഞ്ഞാണ് ആ സിനിമയുടെ രണ്ടു ദിവസത്തെ ഷൂട്ടിന് പോയത്. സഹപ്രവർത്തകരുടെ പ്രേരണയും പിന്തുണയും ഇല്ലായിരുന്നുവെങ്കിൽ എനിക്ക് സിനിമയിലേക്കുളള മടക്കം സാധ്യമാകുമായിരുന്നോ എന്ന് തന്നെ സംശയമാണ്. കാര്യങ്ങൾ ഇതായിരിക്കെ, നിജസ്ഥിതി അറിയാതെ സംസാരിക്കുവാൻ ഒരു ജനപ്രതിനിധിക്ക് എങ്ങനെ കഴിക്കുന്നു ? പി സി ജോർജിനെ പോലുള്ളവർ ഞാൻ എന്തു ചെയ്യണമെന്നാണ് കരുതുന്നത് ? ആത്മഹത്യ ചെയ്യണമായിരുന്നോ? അതോ മനോനില തെറ്റി ഏതെങ്കിലും മാനസിക രോഗകേന്ദ്രത്തിലോ വീടിന്റെ പിന്നാമ്പുറങ്ങളിലോ ഒടുങ്ങണമായിരുന്നോ ? അതോ സമൂഹ മധ്യത്തിൽ പ്രത്യക്ഷപ്പെടാതെ എവിടേക്കെങ്കിലും ഓടിയൊളിക്കണമായിരുന്നോ ? ഞാനെന്ത് തെറ്റാണ് ചെയ്തത് എന്ന് ആരെങ്കിലും ബോധ്യപ്പെടുത്തിയാൽ നന്നായിരുന്നു ’’ – നടി ചൂണ്ടിക്കാട്ടി. 

എന്തിന്റെ പേരിലാണെങ്കിലും കുറച്ചു ദിവസങ്ങൾ മാറി നിന്നാൽ തങ്ങളെ പോലുള്ളവർക്ക് ഈ മേഖലയിലേക്ക് തിരിച്ചുവരവ് സാധ്യമല്ലെന്നും നടി ചൂണ്ടിക്കാട്ടി. പ്രതികരിക്കാനും പ്രതിഷേധിക്കാനും തയ്യാറാകുന്നവർക്ക് നേരെ പി.സി.ജോർജുമാർ കാർക്കിച്ചു തുപ്പുന്നതും ആളുകൾ ഭയക്കുന്നുണ്ടാവും. പി.സി.ജോർജ് നടത്തിയ പ്രസ്താവനകളെ തുടർന്ന് രാഷ്ട്രീയ സമുദായ നേതാക്കന്മാരും പ്രതിക്ക് അനുകൂലമെന്നോണമുള്ള പ്രസ്താവനകൾ പുറപ്പെടുവിച്ചതും അവ മാധ്യമങ്ങളിൽ വന്നുവെന്നും നടി കത്തിൽ ചൂണ്ടിക്കാട്ടി. 

ഓരോ പ്രസ്താവനകൾക്കും മറുപടി പറയാൻ തിനിക്കാവില്ല . കോടതിയുടെ മുന്നിലിരിക്കുന്ന ഒരു കേസിനെ സംബന്ധിച്ച് ജനപ്രതിനിധിയടക്കമുള്ളവർ ചേർന്ന് രൂപീകരിക്കുന്ന ജനാഭിപ്രായം കേസിന്റെ വിധി നിർണ്ണയങ്ങളെ എങ്ങനെ ബാധിക്കും എന്ന കാര്യത്തിൽ തനിക്ക് ആശങ്കയുണ്ടെന്നും നടി പറഞ്ഞു. ആക്രമിക്കപ്പെട്ട ഒരു സ്ത്രീയും ഇതുപോലെ ജനമധ്യത്തിൽ വീണ്ടും വീണ്ടും അവമതിക്കപ്പെടരുത്. ഏത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിലായാലും മൂക്കരിയാൻ വന്നാൽ മറ്റ് പലതും അരിഞ്ഞുകളയുമെന്ന് ഒരു ജനപ്രതിനിധിയും പറയാനിടവരരുതെന്നും നടി കത്തിൽ ചൂണ്ടിക്കാട്ടി.