ഓണ്‍ ലൈന്‍ കൊലയാളി ഗെയിം ബ്ലൂ വെയ്്ല് കളിച്ച് പരുക്കേറ്റ രണ്ടു കൗമാരക്കാരെ അസമില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാമ്രൂപ് ജില്ലയിലാണ് പതിനാറും പതിനേഴും വയസുളള കുട്ടികളെ മുറിവുകളേറ്റ നിലയില്‍ ഗുവാഹത്തി മെഡിക്കല്‍ കോളജ് ആശുപത്രിയിലാക്കിയത്.
സൈക്യാട്രി വാര്‍ഡില്‍ കഴിയുന്ന വിദ്യാര്‍ഥികള്‍ക്ക് കണ്‍സിലിങ് നല്‍കാനുളള നടപടിയെടുത്തതായി പൊലീസ് അറിയിച്ചു. കൊലയാളി ഗെയിമിനെതിരെ ജാഗ്രത ശക്തമാക്കാന്‍ കാമ്രൂപ് മെട്രോപ്പൊലീറ്റന്‍ മജിസ്ട്രേറ്റ് പ്രത്യേക സമിതി രൂപീകരിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരെയും ഉള്‍പെടുത്തിയാണ് സമിതി