സ്വാശ്രയ കോളജുകളിലടക്കം സംസ്ഥാനത്തെ ഡന്റൽ കോളജുകളിലേക്കുള്ള സ്പോട് അഡ്മിഷൻ നടപടികൾ തുടങ്ങി. എണ്ണൂറോളം സീറ്റുകളിലെക്കാണ് പ്രവേശനം. ബാങ്ക് ഗാരൻറിയോ ഫീസ് വർധനയോ സംബന്ധിച്ച ആശയക്കുഴപ്പങ്ങളില്ലാത്തതിനാൽ എം.ബി.ബി.എസ് പ്രവേശനത്തിൽ നിന്ന് വ്യത്യസ്തമായി സുഗമമായാണ് നടപടികൾ പുരോഗമിക്കുന്നത്. ജനറൽ സീറ്റുകളിലെക്കുള്ള ആദ്യ ഘട്ട പ്രവേശനം രാവിലെ തന്നെ പൂർത്തിയായി. സംവരണ വിഭാഗങ്ങിലെക്കുള്ള പ്രവേശനമാണ് ഇപ്പോൾ നടക്കുന്നത്. നാളെയാണ് നടപടികൾ പൂർത്തിയാവേണ്ടത്.
Advertisement